ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സെന്റ് ആന്റണീസ് യു.പി. സ്കൂൾ

Advertisement
Featured Image

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സെന്റ് ആൻറണീസ് യു.പി. സ്കൂൾ, കോട്ടത്തറയിൽ സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലോകസമാധാനത്തിനും അഹിംസയ്ക്കും വേണ്ടി സമാധാന പ്രതിജ്ഞ ഏറ്റുചൊല്ലി.

ഹിരോഷിമ ദിനത്തിന്റെ ചരിത്രപ്രാധാന്യവും ആണവായുധങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അനൂപ് വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. യുദ്ധമല്ല, സമാധാനമാണ് ലോകത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു.

ഹെഡ്മിസ്ട്രസ് ലിസി ടി.ജെ വിദ്യാർത്ഥികൾക്ക് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് സന്ദേശം നൽകി. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.

Advertisement

Related News