വെണ്ണിയോട് :
ലഹരിക്കെതിരെ കേരള സർക്കാർ നടത്തുന്ന പോരാട്ടമായ ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പുതു തലമുറയെ നാശത്തിലേക്ക് തള്ളിയിടുന്ന വിപത്തിനെതിരെ വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ മദ്റസകളിലും സ്പെഷ്യൽ അസംബ്ലികളും എസ് കെ എസ് ബി വി യുടെ നേതൃത്വത്തിൽ ത്രൈമാസ ലഹരി വിരുദ്ധ കാംപയിനും ആചരിച്ചു വരികയാണ്. വിദ്യാർഥികളിലും രക്ഷിതാക്കളിലും ലഹരി വിരുദ്ധ സന്ദേശമെത്തിക്കാനും പള്ളികളിലൂടെയും മറ്റും ബോധവൽകരണം നടത്താനും റെയ്ഞ്ച് തീരുമാനിച്ചു. വെണ്ണിയോട് ദാറുൽ ഹുദാ മദ്റസയിൽ നടന്ന ഐക്യ ദാർഢ്യ സദസ്സിന് റെയ്ഞ്ച് ഭാരവാഹികളായ ടി വി അബ്ദുറഹ് മാൻ ഫൈസി , കെ മുഹമ്മദ് കുട്ടി ഹസനി, അബ്ദുൽ ഗഫൂർ ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ബാസ് വാഫി, ശാഫി ഫൈസി, ശുഐബ് യമാനി , പി ഇബ്രാഹിം മൗലവി നേതൃത്വം നൽകി
പടം
ഓപ്പറേഷൻ തൂഫാൻ പിന്തുണ പ്രഖ്യാപിച്ച് കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വെണ്ണിയോട് നടത്തിയ ഐക്യ ദാർഢ്യ സംഗമം

