മീനങ്ങാടി: ഭരണമാറ്റത്തെ തുടർന്ന് മാനദന്ധം പാലിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ ന്യായമായ സ്ഥലമാറ്റങ്ങൾക്കെതിരെ ഇടത് സർവ്വീസ് സംഘടനകൾ കല്ല് വച്ച നുണ പ്രചരിപ്പിക്കുകയാണെന്നും ഇത് ജീവനക്കാർ തള്ളി കളയുമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി.
മീനങ്ങാടി ബ്രാഞ്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് ഗ്രഹൻ പി തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു മുഖ്യപ്രഭാക്ഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ മോബിഷ്.പി.തോമസ്,കെ.എ. മുജീബ് എന്നിവർ അഭിബോധന ചെയ്തു.
ജില്ലാ ഭാരവാഹികളായ ആർ രാംപ്രോമോദ്, കെ.വി ബിന്ദുലേഖ,ബ്രാഞ്ച് സെക്രട്ടറി പി.വി. സുജേഷ്, ജെയിംസ് സെബാസ്റ്റ്യൻ, പി.കെ.സതീഷ് കുമാർ, ബെൻസി ജേക്കബ്,ടി. പരമേശ്വരൻ, സിനീഷ് ജോസഫ്എന്നിവർ പ്രസംഗിച്ചു.പി.ഡി.സണ്ണി, റീനാ മത്തായി, കെ. ഇ.ജംഷീർ എന്നിവർ നേതൃത്വം നൽകി.

