കൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് എൻ. കെ ജയരാജ് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.പി രാജേഷിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ബിപിൻ സണ്ണി, ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക്, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ജോർജ് നിറ്റസ്, പി. ബിനീത് എന്നിവർ സംബന്ധിച്ചു. മഹാറാണി സിൽക്സ് കൽപ്പറ്റ, യെസ് ഭാരത് വെഡിംഗ് കളക്ഷൻസ് കൽപ്പറ്റ & ബത്തേരി, സിന്ദൂർ ടെക്സ്റ്റയിൽസ് & റെഡിമെയ്ഡ്സ് കൽപ്പറ്റ, സെഞ്ച്വറി ഫാഷൻ സിറ്റി മാനന്തവാടി & ബത്തേരി, NA ഫാഷൻ വില്ലേജ് മാനന്തവാടി, ഗീത സ്റ്റോർ കൽപ്പറ്റ, ഫാമിലി വെഡിംഗ് സെന്റർ ബത്തേരി, കല്യാൺ സിൽക്സ് കൽപ്പറ്റ എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് ഡിസ്കൗണ്ട് ഓഫർ നൽകുന്നത്.
Related News
താത്പര്യപത്രം ക്ഷണിച്ചു
രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്പര്യങ്ങള് പ്രധാനം; രാഹുല്‍ ഗാന്ധി
ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്'; യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കുമെന്ന് ചെന്നിത്തല
ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ
ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന് സെക്രട്ടറി; ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം

