എംഡിഎംഎ കടത്ത് ;കൽപറ്റയിൽ യുവാവ് പിടിയിൽ

Advertisement
Featured Image


വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെകടർ എം കെ സുനിലിൻ്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും സംഘവും കൽപറ്റ പാറക്കലിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 10. 418 ഗ്രാം MDMA യുമായി ഒരാൾ പിടിയിലായി. ഓപ്പറേഷൻ തണ്ടറിനെയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് മുട്ടിൽ പിലാക്കുൽ വീട്ടിൽ നിയാസ് കോയ (35) എക്സൈസിൻ്റെ പിടിയിലായത് . മുട്ടിൽ ,പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നതായി എക്സൈസ് പറയുന്നു . മയക്കുമരുന്ന് കണ്ണികളായ മറ്റ് ആളുകളെകുറിച്ചും, ഇയാളുടെ വലയിൽ അകപ്പെട്ട വിദ്യാർഥികൾ അടക്കമുള്ള ആളുകളെക്കുറിച്ചും വിശദമായി അന്വേഷണം ആരംഭിച്ചു.പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ വിജിത്ത് കെ ജീ പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് എം എ രഘു സിവിൽ എക്‌സൈസ് ഓഫീസർ സുധീഷ് വി, സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായ് സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.

Advertisement

Related News