വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു

Advertisement
Featured Image

കൽപ്പറ്റ: വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് കളക്ടറേറ്റിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ വി.യു ജോയി, ഷഹർ ബാൻ (ബാനു പുളികൽ) എന്നിവർ വിജയിച്ചു. വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐഎഎസ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുനി സിപ്പാലിറ്റി കൗൺസിലർ വി.യു ജോയിക്ക് 56 വോട്ടും എതിർ സ്ഥാനാർത്ഥിയാ യി മത്സരിച്ച മാനന്തവാടി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ പി.ടി ബിജുവിന് 47 വോട്ടും ലഭിച്ചു. വനിതാ സംവരണത്തിൽ മത്സരിച്ച ബത്തേരി നഗരസഭ കൗൺസിലർ ഷഹർബാൻ (ബാനു പുളിക്കൽ) 55 വോട്ടും എതിർ സ്ഥാനാർത്ഥിയായ് മത്സരിച്ച കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായ ബീനയ്ക്ക് 48 വോട്ടും ലഭിച്ചു.

Advertisement

Related News