കൽപ്പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് ജീവനക്കാർക്ക് ബോണസ് പരിധി ഉയർത്തിയും ഉൽസവ ബത്ത അനുവദിച്ചും സർക്കാർ വളരെ അനുകൂലമായ നിലപാട് സ്വീകരിച്ചതായി എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു അധ്യക്ഷത വഹിച്ചു
അബ്‌ദുൾ ഗഫൂർ, പി.ടി സന്തോഷ്, ഇ.വി.ജയൻ, എം.നസീമ, പുഷ്‌പവല്ലി, കെ.ഇ.ഷീജമോൾ, പി.ജെ. ഷിജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ്.ആർ ശ്രീജിത്ത്, കെ.ജി പ്രശോഭ് , റജീസ് കെ തോമസ്, ഇ.ടി. രതീഷ്, നിഷ മണ്ണിൽ, വി മുരളി എന്നിവർ നേതൃത്വം നൽകി

