ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം; പൂരനഗരിയിൽ അരങ്ങുണര്‍ന്നു, പ്രതിനിധി സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും

Advertisement
Featured Image

16-ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂരില്‍ അരങ്ങുണര്‍ന്നു. നാളെ മുതല്‍ നാല് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 20ന് രാവിലെ 10 മണിക്ക് സമ്മേളന നഗരിയായ റീജിയണല്‍ തിയറ്ററിലെ പുഷ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.

മറ്റാരു സംസ്ഥാന സമ്മേളനക്കാലം വന്നെത്തിയതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. ഒരു മാസത്തിലധികമായി ഏരിയാ കമ്മിറ്റി തലം മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കായിക പരിപാടികളും സെമിനാര്‍ സെക്ഷനുകളും കലാപരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 20ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ റീജിയണല്‍ തിയേറ്ററിലാണ് പ്രതിനിധി സമ്മേളനം നടക്കുക. നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം നിർവഹിക്കും. തുടര്‍ന്ന് എസ്എഫ്‌ഐ

ദേശീയ ജോയിന്‍ സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.

സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതാക്കൾ അറിയിച്ചു. 21ന് വൈകീട്ട് അഞ്ച് മണിക്ക് രക്തസാക്ഷി കുടുംബ സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 22ന് വൈകീട്ട് നാല് മണിക്ക് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി 600 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംവാദ പരിപാടികളും സംഘടിപ്പിക്കും.

Advertisement

Related News