അമ്പലവയൽ: തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനെ കേസിൽ പ്രതിയാ ക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി, കേസിൽ നിന്നും ഒഴിവാക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടറും വയനാട് അമ്പലവയൽ സ്വദേശി യുമായ റെജി ജയിംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി വിജിലൻസ് കോടതി 7 വർഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2016 ൽ പരാതിക്കാരന്റെ ഒരു ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ഒരു കിഡ്‌നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ കേസുകൾ കൈകാര്യം ചെയ്‌തിരുന്ന അസിസ്റ്റന്റ്റ് സബ്ബ് ഇൻസ്പെക്ടറായിരുന്ന റെജി ജയിംസ് ഈ കേസിൽ പരാതിക്കാരനേയും കൂടി പ്രതിയാക്കുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും തുടർന്ന് പ്രതിയാക്കാതിരി ക്കാൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് കൈ ക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയ്യോടെ പിടികൂടിയി രുന്നു. ഈ കേസിലാണ് വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടറും വയനാട് അമ്പലവയൽ സ്വദേശി യുമായ റെജി ജയിംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
Related News
പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്റർ മയാമിക്ക് സമനില
ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:പോസ്റ്റർ റിലീസ് ചെയ്തു
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഓണാഘോഷം നടത്തി
പുതിയ കെപിസിസി അധ്യക്ഷന് ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം
വൈജ്ഞാനിക - സാഹിത്യ - സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു.

