കൽപ്പറ്റ നഗരസഭയിൽ നിന്ന് 2025 ഡിസംബർ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം. 2025 വർഷത്തെ വാർഷിക മസ്റ്ററിങ് കഴിഞ്ഞ ജൂലൈ 16 വരെ ചെയ്തിട്ടുള്ള ഗുണഭോക്താക്കളും ഇപ്പോഴത്തെ കാലയളവിനുള്ളിൽ 2026 വർഷത്തെ മസ്റ്ററിങ് പൂർത്തിയേക്കണ്ടതുണ്ട്. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഫോൺ: 04936 202349

