മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. എമിറേറ്റ്‌സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ പോര് കടുക്കുന്നതുമാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണം.
യുഎഇ വിമാനക്കമ്പനികളുടെ പുതിയ വിവരങ്ങൾ
ഇത്തിഹാദ് എയർവേസ്: പെഷവാറിലേക്കുള്ള എസ്‌വൈ 276 (EY276), മടക്ക സർവീസായ എസ്‌വൈ 277 (EY277) എന്നിവ വൈകും. ബഹ്‌റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കി.
എമിറേറ്റ്‌സ്: ബഹ്‌റൈനിലേക്കുള്ള ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കി. ഓഗസ്റ്റ് 10 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ദുബായിലേക്കുള്ള യാത്രക്കാർക്ക് തീയതി മാറ്റുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

