പരിശോധന കർശനമാക്കി എക്സൈസ്

Advertisement
Featured Image

മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിൻ്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും

ഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശ നമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിൻ്റെ കടത്തും, നിർമ്മാ ണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആൻറി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻ്റലിജിൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.

Advertisement

Related News