ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26 മീലാദ് റാലി നടത്തി

Advertisement
Featured Image

കമ്പളക്കാട്: പുണ്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ ﷺ യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്‌ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിലുള്ള അൻസാരിയ്യ മദ്രസ സംഘടിപ്പിക്കുന്ന **“ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26”**ന്റെ ഭാഗമായി വിപുലമായ മീലാദ് റാലി നടത്തി.


അൻസാരിയ്യ മദ്രസയിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടികളുടെ ദഫ് സംഘങ്ങളും യുവാക്കളുടെ ദഫ് സംഘങ്ങളും അണിനിരന്ന റാലി ശ്രദ്ധേയമായി. പ്രവാചക സ്നേഹവും മതസൗഹാർദവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെയാണ് റാലി നടന്നത്.


സ്വാഗതസംഘം ചെയർമാൻ പി. സി. ഇബ്രാഹിം ഹാജി, കൺവീനർ പി. ടി. അഷ്റഫ് ഹാജി, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ അൻസാരിയ്യ മദ്രസയിൽ നടക്കും.

Advertisement

Related News