കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

Advertisement
Featured Image

 മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്‌ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 1 മുതൽ 5 വരെ പുത്തൻകുരിശ് ജെഎസ് സി ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് "നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 മണിക്ക് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. കൊല്ലിക്കണ്ടം എൽദോ മാർ ബസേലിയോസ് ബാവായുടെ കുരിശിൻ തൊട്ടിയിലും തുടർന്ന് ചീപ്പാട് സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെയും കുരിശിൻ തൊട്ടിയിലും  നിന്ന് ആരംഭിക്കുന്ന യാത്രകളുമായി ചേർന്ന് തുടരുന്ന യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ 

ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.

Advertisement

Related News