തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു

Advertisement
Featured Image

കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്.


പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയ

വിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വിവിധ മഡ്-ഗെയിംസ് മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വടംവലി മത്സരത്തിനുള്ള സമ്മാനങ്ങൾ സെഞ്ച്വറി പ്ലാമൂല യൂത്ത് ക്ലബ്ബും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

Advertisement

Related News