ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

Advertisement
Featured Image

കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.

Advertisement

Related News