​പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്‌ലിയാർ

Advertisement
Featured Image

മീനങ്ങാടി :

 അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്‌ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

​തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന തൃഷ്ണയും, ബഹുഭാഷാ നൈപുണ്യവും അദ്ദേഹത്തെ വേറിട്ട പണ്ഡിതശ്രേഷ്ഠനാക്കി. ദശാബ്ദങ്ങളോളം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അമരക്കാരനായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിലും സമസ്തയുടെ സംഘടനാ മികവിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഹജ്ജ് കമ്മിറ്റി ഭാരവാഹിത്വം, അന്താരാഷ്ട്ര ഫിഖ്ഹ് കൗൺസിൽ അംഗത്വം തുടങ്ങിയ പദവികളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ പണ്ഡിത പ്രഭ ശോഭിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി.

​ സമസ്ത ജില്ലാ ട്രഷറർ എ കെ ഇബ്‌റാഹിം ഫൈസി പ്രാർഥന നടത്തി. ശൈഖുൽ ജാമിഅയുടെ അന്തർ ദേശീയ മുഖം, ഇഷ്ടക്കാരുടെ സ്വന്തം കാക്കുപ്പ , വിനയാന്വിതനായ സെക്രട്ടറി ജനറൽ എന്നീ വിഷയങ്ങൾ യഥാക്രമം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ , ഉസ്മാൻ ഫൈസി അരിപ്ര , ഇബ്‌റാഹിം ഫൈസി പേരാൽ എന്നിവർ അവതരിപ്പിച്ചു. പി സുബൈർ ഹാജി കണിയാമ്പറ്റ, റിയാസ് ഫൈസി പാപ്ലശ്ശേരി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്‌ദുറസാഖ് ദാരിമി ബീനാച്ചി നന്ദിയും പറഞ്ഞു, എ കെ മുഹമ്മദ് ദാരിമി വാകേരി, അശ്‌റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി, ഇസ്മായിൽ ദാരിമി, ജാബിർ ഹൈതമി, മുസ്‌തഫ ദാരിമി, മുബാറകലി മിസ്ബാഹി , കെ പി അബൂബക്കർ മൗലവി , നവാസ് ബാഖവി, ടി വി അബ്ദുറഹ് മാൻ ഫൈസി, അമീൻ ഹുദവി, പി.പി മുഹമ്മദ് മുസ് ലിയാർ, ഹബീബ് റഹ് മാൻ ദാരിമി, എം എ അയ്യൂബ്, ശഫീഖ് ഫൈസി, ശറഫുദ്ദീൻ ഫൈസി, മുഹമ്മദലി റഹ് മാനി, വി കെ അബ്ദുറഹ് മാൻ ദാരിമി തുടങ്ങിയവർ പ്രോഗ്രാമിന്

Advertisement

Related News