പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത ബാര്‍ബര്‍ ഷോപ്പ്/ യൂണിസെക്‌സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.bwin.kerala.gov.in ല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
*

