അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു

Advertisement
Featured Image

ആരോഗ്യ വകുപ്പിന്‍റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്‍റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ജീവിതശൈലീ പരിശോധന ക്യാമ്പുകൾക്കും തുടക്കമായി. 


ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ വാരാചരണ സന്ദേശവും ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. അശ്വിൻ സെമിനാറിന് നേതൃത്വം നൽകി.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, തരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി പി കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ എ ശിവദാസൻ, സി കെ ബിജു, ഹെൽത്ത് സൂപ്പർവൈസർ എ.യു മഞ്ജു, ബിസിസി കൺസൾട്ടന്റ് കെ, നിജിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസ്രിയ എന്നിവർ സംസാരിച്ചു.

Advertisement

Related News