കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ വിപുലമായ അധ്യാപക ദിനാഘോഷം

Advertisement
Featured Image

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യാപക ദിനാശംസകൾ നേർന്ന് സംസാരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

പി.ടി.എ പ്രസിഡന്റ് വിൽസന്റ് പാറയിൽ, വൈസ് പ്രസിഡന്റ് ജിംസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ മണി, ഉഷ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് ലിസി ടി.ജെ. നന്ദി രേഖപ്പെടുത്തി.

Advertisement

Related News