കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്‌സ്, ബിഎ മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, മറ്റ് സംവരണ വിഭാഗകാര്‍ക്ക് സീറ്റൊഴിവുണ്ട്. സംവരണ വിഭാഗങ്ങളുടെ അപര്യാപ്തതയില്‍ ജനറല്‍ വിഭാഗങ്ങളെയും പരിഗണിക്കും. എം.എ ഹിസ്റ്ററി വിഭാഗത്തില്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഒരൊഴിവുണ്ട്. കാലികറ്റ് യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ 8) രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206

