ബൗദ്ധികവും വളര്‍ച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികള്‍, കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്ന അന്‍പ് വീട് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകള്‍ നടത്തുന്ന റസിഡന്‍ഷല്‍ സ്‌പെഷല്‍ സ്‌കൂളുകള്‍, കെയര്‍ ഹോമുകള്‍, റസിഡന്‍ഷല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് അനുയോജ്യമായ റസിഡന്‍ഷല്‍ സൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ എന്നിവയില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. പദ്ധതി മാര്‍ഗരേഖ, അപേക്ഷ ഫോം, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ sjd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04936-205307

