മീനങ്ങാടി: വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്‌സ് വാഹനം
നിയന്ത്രണം വിട്ടു മറിഞ്ഞു. മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപം വെച്ചാണ് ടയർപൊട്ടിയതിനെ തുടർന്ന് വാഹനം മറിഞ്ഞത്. കർണാടകയിൽ നിന്ന് താമരശ്ശേരിക്ക് പോവുകയായിരുന്ന വാഹനമാ ണ് റോഡിന് കുറുകെ തലകീഴെ മറിഞ്ഞത്. ഡ്രൈവർ മുഹമ്മദ് പരി ക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് അഗ്‌നി രക്ഷാ സേനയെത്തി വാഹനം പൂർവ്വസ്ഥിതിയിലാക്കി. റോഡിൽ പരന്നൊഴുകിയ ഓയില ക്കുള്ളവ നീക്കം ചെയ്തത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്‌തു.

