ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ പതാക ഉയർത്തി കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
പി.ടി.എ പ്രസിഡന്റ് വിൻസെന്റ് പാറയിൽ, ദീപശിഖ മുൻവർഷത്തെ വ്യക്തിഗത ചാമ്പ്യനായ ബിബിഷ്ണ ബിജുവിന് കൈമാറിയതോടെ കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കമായി.
വിവിധ കായിക ഇനങ്ങളിലായി നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
അധ്യാപകരായ വിനയ, വിനീത, അനൂപ്, ജെസ്ലിയ, ജിഷ, റിയ, ജിനീഷ്, അശ്വതി, നീന എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.

