മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പും കാർഷിക ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർക്കായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന മണ്ണ് പരിശോധന ക്യാമ്പ് സെപ്റ്റംബർ 15 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ മണ്ണിൻ്റെ ഫലപുഷ്ടി നിർണയിച്ച് മണ്ണ് പരിപാലനത്തിന് കർഷക സഹായിക്കുകയാണ് ലക്ഷ്യം. ക്യാമ്പിൽ കാർഷിക അഭിവൃദ്ധിക്കായി മണ്ണ് പരിപാലനം, സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യവും മണ്ണ് പരിശോധനയും എന്നീ വിഷയങ്ങളിൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം രവി, സോയിൽ സർവ്വേ ഓഫീസർ എം രാഹുൽ രാജ് എന്നിവർ ക്ലാസെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന കർഷകരുടെ മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഷീന സുബൈർ അധ്യക്ഷയാവുന്ന പരിപാടിയിൽ മണ്ണ് പരിവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി അബ്ദുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വർഗീസ് മുരിയൻ കാവിൽ, സന്ധ്യ ലിഷു, സി.എച്ച് ഫസൽ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടി.എസ് സുമിന, മണ്ണ് പരിവേക്ഷണ ഓഫീസർ എൻ.പി രാംജിത് എന്നിവർ പങ്കെടുക്കും.
Kalpetta
മണ്ണറിവ് 2026: മണ്ണ് പരിശോധന ക്യാമ്പും ബോധവത്കരണ സെമിനാറും സെപ്റ്റംബർ 15 ന്
Related News
ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു
സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണം: ആക്ഷൻ കമ്മിറ്റി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു.

