പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം

Advertisement
Featured Image

പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍ ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്റുകളില്‍ ചട്ട വിരുദ്ധമായി സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച വ്യക്തി/ സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം യാതൊരു അറിയിപ്പും കൂടാതെ ഉടനടി നീക്കം ചെയ്യുമെന്നും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.  നീക്കം ചെയ്യുന്ന വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വരുന്ന ചെലവ് ത്തരവാദികളില്‍ നിന്നും ഈടാക്കി അവര്‍ക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യത് പിഴ ഈടാക്കാന്‍ അതത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ജെയിന്റ് ജയറക്ടര്‍ പി.സി മജീദ് അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ്, കൊടിമരങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ആവശ്യമായ പോലീസ് സംരക്ഷണം നല്‍കുന്നതിനും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളുടെ സുരക്ഷയും വ്യക്തതയും ഉറപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Advertisement

Related News