കെഎസ്‌ടിഎ ജില്ലാ മാർച്ചും ധർണയും

Advertisement
Featured Image

രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്‌. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു. 

  കനറാബാങ്ക്‌ പരിസരത്തുനിന്ന്‌ പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തേക്കായിരുന്നു മാർച്ച്‌. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച്‌ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിച്ച്‌ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ശന്പള പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ്‌ നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. 

 പത്തുവർഷത്തിന്‌ ശേഷമുള്ള പവർകട്ടിനെതിരെയും മെന്റർ അധ്യാപകരോടുള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധമിരമ്പി. ബത്തേരി ഉപജില്ലാ കമ്മിറ്റി, പനമരം ഏരിയാ കമ്മിറ്റി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെ ബാനറിന്‌ പിന്നിലായി അധ്യാപകർ അണിനിരന്നു. 

  കൽപ്പറ്റ പുതിയ ബസ്‌ സ്റ്റാൻഡിൽ നടത്തിയ ധർണ കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ്‌ ബാബു അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം സി സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം വിഎ ദേവകി എന്നിവർ സംസാരിച്ചു.

Advertisement

Related News