പനമരം
രാജ്യത്ത് ആദ്യമായി "മിദാദ്" എന്ന പേരിൽ വിദ്യാഭ്യാസ ആപ്പ് രൂപ കൽപ്പന ചെയ്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മാതൃകാ പരമാണെന്ന് എസ്. കെ. ജെ. എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ. വി. എസ് തങ്ങൾ അഭിപ്രായപ്പെട്ടു.
എസ് .കെ.എം.എം.എ , എസ്. കെ. ജെ.എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പനമരം മൻസൂറുൽ ഇസ് ലാം മദ്‌റസയിൽ നടത്തിയ "മിദാദ്" ആക്ടിവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. കെ. എം. എം. എ ജില്ലാ പ്രസിഡണ്ട് എം. മുഹമ്മദ് ബശീർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ പുതു തലമുറക്ക് നൽകുന്നതിനായി മദ്‌റസകൾ സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്താൽ ആവിഷ്കരിച്ച മിദാദ് ആപ്ലിക്കേഷൻ്റെ പരിശീലനത്തിനായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ബോർഡ് പ്രതിനിധി അബ്ദുൽ ഹകീം ഫൈസി മണ്ണാർക്കാട് പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലയിലെ 17 റെയ്ഞ്ചുകളിൽ നിന്ന് റെയ്ഞ്ച് സെക്രട്ടറി , എസ്.കെ. എം. എം. എ സെക്രട്ടറി, ഐ. ടി കോഡിനേറ്റർമാർ സംബന്ധിച്ചു. അശ്‌റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി, പനമരം മഹല്ല് പ്രസിഡണ്ട് ഇ.കുഞ്ഞമ്മദ് , കണ്ണോത്ത് മുസ്തഫ നേതൃത്വം നൽകി. എസ്.കെ. ജെ. എം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എസ് കെ എം എം എ സെക്രട്ടറി വി അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു

