ജിഐഎസ് :മതിയായ വരിസംഖ്യ ഈടാക്കിയെന്ന് ഉറപ്പാക്കണം

Advertisement
Featured Image

സർക്കാർ ജീവനക്കാരുടെയും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള വരിസംഖ്യ വർധനവ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും കിഴിവ് ചെയ്ത് ക്രമപ്പെടുത്തണമെന്ന് ജില്ലാ ഇൻഷുറൻസ് ഓഫീസർ അറിയിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള സ്‌കെലിന് ആനുപാതികമായി 21/11/2021ലെ156/2021/ധന ഉത്തരവ് പ്രകാരമുള്ള മിനിമം വരിസംഖ്യ കിഴിവ് നടത്തിയിട്ടുണ്ടെന്ന് എല്ലാ ശമ്പള വിതരണ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, സ്‌പെഷ്യൽ പേ, ഗ്രേഡ് പേ എന്നിവ ഉൾപ്പെടെയുള്ള ആകെ തുകയുടെ 1.5 ശതമാനം തുകയാണ് മിനിമം വരിസംഖ്യയായി ഈടാക്കേണ്ടത്. നിബന്ധനകൾക്ക് വിധേയമായി മിനിമം വരിസംഖ്യയുടെ ഇരട്ടി തുക വരെ വർധിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഫോൺ- 04936207939, 9496004881, 9496004882

Advertisement

Related News