എച്ച്.ഐ.എം.യു.പി.വൈത്തിരി വാർഷികാഘോഷ സ്വാഗതസംഘം രൂപീകരിച്ചു

Advertisement
Featured Image

വൈത്തിരി: എച്ച്.ഐ.എം.യു.പി സ്‌കൂൾ തൊണ്ണൂറ്റി രണ്ടാം വാർഷികാഘോഷം 2027 ജനുവരി 29 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി രാജൻ മുഖ്യ രക്ഷാധികാരിയും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, വൈത്തിരി- ചാരിറ്റി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും രക്ഷാധികാരികളും പി.ടി.എ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ചെയർമാനും, പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ കൺവീനറും, അബ്‌ദുൾ സലാം മാഷ് ട്രഷററുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കുന്നത്ത് സാജിത്, സിസ്‌റ്റർ അന്ന, സലീം മേമന, സി.വി. വർഗ്ഗീസ്, ഡോളി,ഫൈസൽ വൈത്തിരി, ബാബു ചാരിറ്റി,രഞ്ജിത. ആർ, സിനി ജോജി,ജിനിഷ രാഗേഷ്, സന്തോഷ് മാത്യു,ഷീജ, ദിലീപ്, സജ്ന, അഭിലാഷ്, ജോഷി ക്രിസ്റ്റി ,ജമാൽ, വിജേഷ്, ജിൻസി ടീച്ചർ, അർച്ചന മൈക്കിൾ എന്നിവർ സംസാരിച്ചു.

Advertisement

Related News