സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിൽ

Advertisement
Featured Image

വൈത്തിരി : മേപ്പാടി, കെ.ബി റോഡ്, പഴയേടത്ത് വീട്ടിൽ കെ.ഫ്രാൻസിസ് എന്ന ഫ്രാഞ്ചി (54)യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വൈത്തിരി ടൗണിൽ സംശയാസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾക്കെതിരെ വൈത്തിരി, കൽപ്പറ്റ, മേപ്പാടി സ്റ്റേഷനുകളിൽ നിരവധി ലഹരിക്കേസുകളുണ്ട്. 


വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം.സൗജലിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മുഹമ്മദ്‌ ഷരീഫ്, സി.പി.ഒ മാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Advertisement

Related News