തച്ചനാട്ടുകര: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ കാര്‍ അപകടത്തില്‍ മലപ്പുറം തച്ചനാട്ടുകര സ്വദേശിയായ യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകന്‍ നബീലിന്റെ ഭാര്യ ലിസ്‌ന (28) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ചയാണ് നബീലിന്റെ ഭാര്യയും രണ്ടു മക്കളും ബന്ധുക്കളായ പാറക്കല്ലില്‍ കരീം ഹാജിയുടെ മകന്‍ സബീദ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിവരടങ്ങുന്ന സംഘം പാലോടുനിന്ന് മൈസൂരിലേക്ക് വിനോദയാത്ര പുറപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ മൈസൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗുണ്ടല്‍പേട്ടില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിസ്‌ന മരണപ്പെടുകയായിരുന്നു. മൃതദേഹം നിലവില്‍ ഗുണ്ടല്‍പേട്ട് താലൂക്ക് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

