എൻഎസ്എസ് ദിനത്തിൽ പനമരം ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൂഫാൻ വാക്കതോൺ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് കെ.ടി സുബൈർ എൻഎസ്എസ് വളണ്ടിയർമാർക്ക് കമാൻഡോ ക്യാപ്പ് വിതരണം ചെയ്തു. പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. SMC ചെയർമാൻ റഫീഖ് , ആദർശ് സർ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ പരിപാടികൾ അവസാനിച്ചു.

