ഹൃദയപരിചരണ ബോധവൽക്കരണ ക്ലാസും BLS ട്രെയിനിങ്ങും സംഘടിപ്പിച്ചു.

Advertisement
Featured Image

സുൽത്താൻ ബത്തേരി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി ഹൃദയപരിചരണ ബോധവൽക്കരണ ക്ലാസ്, സൗജന്യ കാർഡിയോളജി ക്യാമ്പ്, BLS പരിശീലനം എന്നിവ സംഘടിപ്പിച്ചു.

നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽ കാദർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമോദ് കെ. എസ്. അധ്യക്ഷത വഹിച്ചു. ഹൃദയപരിചരണത്തെക്കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ചെറിയാൻ അക്കരപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ നൗഷാദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, 

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംഷാദ് പി., കൗൺസിലർ മൊയ്തു എന്നിവർ സംസാരിച്ചു.

സൗജന്യ ക്യാമ്പിൽ ഡോ. ചെറിയാൻ അക്കരപ്പറ്റിയും പ്രൊഫ. ഡോ. അരുൺ വർഗീസും രോഗികളെ പരിശോധിച്ചു. BLS പരിശീലനത്തിന് ശ്രീ. ഷാമിൽ പള്ളിയാൽ നേതൃത്വം നൽകി.

Advertisement

Related News