കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

Advertisement
Featured Image

സ്ക്കൂള്‍ ഗെയിംസ് 2026 വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷനായിരുന്നു. ബത്തേരി സബ്ബ് ജില്ലാ സെക്രട്ടറി എ.വി.ബിജു,

റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,സെക്രട്ടറി സജി.പി.പി തുടങ്ങിയവര്‍ സംസാരിച്ചു.സ്ക്കൂള്‍ ഗെയിംസ് ജില്ലാ സെക്രട്ടറി പ്രശോഭ് സ്വാഗതവും സബ്ബ് ജില്ലാ സെക്രട്ടറി ഒ.പി.രാജേഷ് നന്ദിയും അര്‍പ്പിച്ചു.

 73 പോയന്റുകള്‍ നേടി ബത്തേരി സബ്ബ് ജില്ല ഒന്നാം സ്ഥാനവും 53 പോയന്റുകള്‍ വീതം നേടി വൈത്തിരി,മാനന്തവാടി സബ്ബ് ജില്ലകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.

Advertisement

Related News