തൊണ്ടിമുതൽ മോഷണകേസ് ;ഹാൻസ് കണ്ടെത്തി

Advertisement
Featured Image

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ (ഹാൻസ്) ചാക്കുകൾ മോഷണം പോയ സംഭവത്തിൽ നിർണായക പുരോഗതി. മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ ഒളിപ്പിച്ച

നിലയിൽ ഇവ കണ്ടെത്തിയത്.


കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് ഹാൻസ് ചാക്കുകൾ സബിത്ത്

ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു മുൻപ് കൽപ്പറ്റയിലെ രഹസ്യ

കേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തെത്തിച്ചത് സബിത്ത് ഒറ്റയ്ക്കാണെങ്കിലും, തൊണ്ടിമുതൽ കടത്തുന്നതിനും ഒളിപ്പിക്കുന്നതിനും പുറത്തുനിന്ന് ഇയാൾക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


സംഭവത്തിൽ സബിത്തിനെതിരായ നിർണായക സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ്

സ്ഥിരീകരിച്ചു. സബിത്തിന് ലഭിച്ച ബാഹ്യസഹായങ്ങളെക്കുറിച്ചും ഇതിനു പിന്നിലെ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡി കാലാവധി പൂർത്തിയായ സബിത്തിനെയും കണ്ടെടുത്ത തൊണ്ടിമുതലുകളെയും കോടതിയിൽ ഹാജരാക്കി.

Advertisement

Related News