വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ പരിപാടികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ച്/ ഏഴ് സീറ്റര്‍ എ.സി ടാക്സി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് ആര്‍.സി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ്, പൊലൂഷന്‍- ടാക്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. പ്രതിമാസം പരമാവധി 2000 കിലോ മീറ്ററിന് 30,000 രൂപ വാടക അനുവദിക്കും. ഡ്രൈവറുടെ സേവനമില്ലാതെ ഇന്ധനം ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് താത്പര്യമുള്ള ഉടമകള്‍ ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷന്‍ അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. ഫോണ്‍- 04936 202529

