ബത്തേരിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് പരിക്ക്

Advertisement
Featured Image

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കൗമാരക്കാരന് സാരമായി പരിക്കേറ്റു. കല്ലൂർ പുത്തൻചിറ വീട്ടിൽ മുഹമ്മദ് അഫർ (16) എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്.


ഞായറാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്

തെറിച്ചുവീണ അഫറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

Related News