ചീരാൽ :
ചീരാൽ യൂണിറ്റിലെ പുനർജനി സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് നിഷ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബീന വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. പൈലി,വി.ഒ.ഷാജു,സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,സജിത എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികളും,സംഘ അംഗങ്ങളുടെ തിരുവാതിരയും,ഫ്രണ്ട്സ് സംഘത്തിലെ പുരുഷന്മാരുടെ തിരുവാതിരയും പരിപാടിയുടെ മാറ്റ് കൂട്ടി.സ്നേഹ വിരുന്നോടെ സമാപിച്ചു.

