കെയര്‍ വര്‍ക്കര്‍ നിയമനം

Advertisement
Featured Image

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് പ്രതിമാസം 8,000 രൂപ ഇന്‍സെന്റീവ് നിരക്കില്‍ 10 മാസത്തേക്കാണ് നിയമനം. 18 നും 45 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ താമസിക്കുന്ന വനിതകളായിരിക്കണം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 12 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്കുതല യൂണിറ്റ് ഓഫീസുകളില്‍ നല്‍കണം. യോഗ്യത, പ്രായം, സ്ഥലം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷകര്‍ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Advertisement

Related News