വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്

Advertisement
Featured Image

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി ജല്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഒക്ടോബര്‍ 15 മുതല്‍ 31 വരെ ഹെല്‍പ്‌ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ചെലസാസിനി അറിയിച്ചു. അപേക്ഷകര്‍ ഫോറം 6 voters.eci.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി സമര്‍പ്പിക്കണം. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവായി പോയിട്ടുള്ള അര്‍ഹരായവരെ കണ്ടെത്താന്‍ ബി.എല്‍.ഒമാര്‍ ഒക്ടോബര്‍ 15 മുതല്‍ 31 വരെ വീടുകള്‍ സന്ദര്‍ശിക്കും. തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ എത്ര എണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാതെയുണ്ട് എന്നതില്‍ ഇ.ആര്‍.ഒ തലത്തില്‍ പരിശോധന നടത്തും. യുവ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ അവബോധം നടത്തുന്നതിന് കോളേജ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ക്യാമ്പസ് ടു ബൂത്ത് എന്ന പേരില്‍ എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. സ്റ്റെപ്പ് ഫോര്‍വേര്‍ട്, ഗെറ്റ് കൗണ്ട് എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ടിന് എന്റോള്‍മെന്റ് ഡ്രൈവിനും ജില്ലയില്‍ തുടക്കമാകും.

Advertisement

Related News