പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണം, ഭവന പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും 1000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവരും 2006 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ഭവന നിര്‍മാണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാരില്‍ നിന്ന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബില്‍ഡിംഗ് ഡിറ്റെയില്‍സ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയില്‍ നിന്നും ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചെങ്കില്‍ അവസാന ഗഡു ലഭിച്ച തിയതി രേഖപ്പെടുത്തിയ ആയ സാക്ഷ്യപത്രം, ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31-നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0493-6203824.

