ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27, 28, 29 തിയതികളിലാണ് പരിശീലനം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. ഒക്ടോബര്‍ 23 ന് വൈകിട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം.

