സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വയോസേവന അവാര്‍ഡിന് വയോജനങ്ങളുടെ ക്ഷേമം സുരക്ഷ ഉറപ്പാക്കാന്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എന്‍.ജി.ഒ, മികച്ച ഗവ വൃദ്ധസദനം, കായിക താരം, കല- സാഹിത്യ-സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവര്‍ത്തനം, ആജീവനാന്ത ബഹുമതി - വയോജന മേഖലയില്‍ എന്നിങ്ങനെ നോമിനേഷന്‍ നല്‍കാം. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ നേമിനേഷന്‍ നല്‍കാം. അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 04936-205307

