പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ CDS-ന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽകരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് CDS ചെയർപേഴ്സൺ ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ചു. FNHW പ്രതിനിധി ജയന്തി എം.എസ് സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവൽകരണ ക്ലാസിനും പരിശോധനാ ക്യാമ്പിനും നേതൃത്വം നൽകി. ബിസിനസ് ഡെവലപ്മെന്റ് മാനേജർ നൗഷാദ് കെ., അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ 150-ലധികം പേർ പങ്കെടുത്തു.

