കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും! ആശങ്ക വേണ്ട; എയ്റോ ജിയോഫിസിക്കൽ സർവ്വേ ആരംഭിച്ചു.

Advertisement
Featured Image

 വടക്കൻ കേരളത്തിൽ ഭൂമിക്കടിയിലെ തന്ത്രപ്രധാനമായ ധാതുനിക്ഷേപ സാധ്യത കണ്ടെത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ എയ്റോ ജിയോ ഫിസിക്കൽ സർവേ ആരംഭിച്ചു.


കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടക അതിർത്തി പ്രദേശങ്ങളിലുമാണ് സർവേ നടക്കുന്നത്. തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം.


പരിശോധനയുടെ ഭാഗമായി വിമാനങ്ങൾ സാധാരണയിൽ കവിഞ്ഞ് താഴ്ന്ന് പറന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിരുന്നെങ്കിലും ഇത് ഔദ്യോഗിക അനുമതിയോടെയുള്ള സുരക്ഷിത സർവേയാണെന്ന് അധികൃതർ വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ മുൻകൂർ അനുമതിയോടെയാണ് സർവേ പുരോഗമിക്കുന്നത്.


ഇതിനായി രണ്ട് ചെറുവിമാനങ്ങൾ കണ്ണൂർ വിമാന താവളത്തിൽ എത്തിച്ചാണ് സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭൂനിരപ്പിൽ നിന്ന് 80 മുതൽ 120 മീറ്റർ മാത്രം ഉയരത്തിൽ പറന്ന് വിമാനങ്ങളിലെ അത്യാധുനിക സെൻസറുകൾ ഉപയോഗിച്ചാണ് ഭൂമിക്കടിയിലെ വിവരങ്ങൾ ശേഖരിക്കുന്നത്. വിവര ശേഖരണത്തിന് ശേഷം വിദഗ്ദ്ധർ നേരിട്ടെത്തി വിശദമായ ഭൂതല പരിശോധനകളും നടത്തും.

Advertisement

Related News