മെഗാ ക്ലീനിംഗ് ഡ്രൈവിന് തുടക്കമായി

Advertisement
Featured Image

'എന്റെ നാട് എന്റെ ഉത്തരവാദിത്തം, എല്ലാവരും പങ്കാളികളാകുക' എന്ന മുദ്രാവാക്യമുയർത്തി കൈപ്പഞ്ചേരി ഡിവിഷനിലെ സർവജന സ്കൂൾ പരിസരത്ത് നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി. കെ നിർവഹിച്ചു. സുൽത്താൻ ബത്തേരി ഒരു ക്ലീൻ സിറ്റിയായത് കൊണ്ടാണ് എല്ലാവരും ഇവിടം ഇഷ്ടപ്പെടുന്നതെന്നും, ടൗൺ മാത്രമല്ല നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ശുചിത്വ നിലവാരം നിലനിർത്താനുള്ള നിരന്തര ശ്രമത്തിലാണ് സു.ബത്തേരി ഭരണസമിതിയെന്നും അവർ പറഞ്ഞു.

ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ പി. സജ്ന സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ്, പിടിഎ പ്രസിഡന്റ് എൻ.സി. അനീഷ് എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ദില്ലിൻ സത്യനാഥ് നന്ദി രേഖപ്പെടുത്തി. എ.ഡി.എസ്. ഭാരവാഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്. വളണ്ടിയർമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കാളികളായി

Advertisement

Related News