ജില്ലാ സ്കൂൾ ശാസ്ത്രമേള:ലോഗോ പ്രകാശനം ചെയ്തു.

Advertisement
Featured Image

45-ാമത് ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയുടെ ഔദ്യോഗിക ലോഗോ ജില്ലാ കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ കളക്ടറില്‍ നിന്നും ലോഗോ ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് കൃഷ്ണൻ കുമ്പളരിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കമല രാമൻ, സുനിൽ കുമാർ, കെ.അർ ജിതിൻ, പബ്ലിസിറ്റി കൺവീനർ കെ. അനൂപ് കുമാർ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ പി.എം. ജൗഹാർ, എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു സക്കറിയ, സ്കൂൾ അധ്യാപകൻ പി. ജയദേവൻ എന്നിവർ പങ്കെടുത്തു.

Advertisement

Related News