കോളേരി ജി.എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Advertisement
Featured Image

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ഭാഗമായി കോളേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. "വിശപ്പടയാളങ്ങൾ:- വിശപ്പ് സ്വപ്നങ്ങളോടാവട്ടെ, ലഹരിയോടല്ല" എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്യുകയും മുഖ്യവിഷയാവതരണം നടത്തുകയും ചെയ്തു.

വയറിന്റെ വിശപ്പടക്കാൻ ആഹാരം അനിവാര്യമായിരിക്കുന്നതുപോലെ,മനസ്സിന്റേയും ഭാവിയുടേയും വിശപ്പ് ലക്ഷ്യങ്ങളോടും സ്വപ്നങ്ങളോടും ആകണമെന്നും, ഒരിക്കലും ലഹരിയോടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൗമാരപ്രായക്കാരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും ലക്ഷ്യബോധവും വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിവസ്തുക്കൾ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതര വിപത്തുകളെക്കുറിച്ചും, തെറ്റായ വഴികളിൽ നിന്ന് സ്വപ്നങ്ങളുടെ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ വിശദീകരിച്ചു.

സ്കൂൾ പ്രിൻസിപ്പൾ ബി. ബിനേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പവർ ബ്രിഗേഡ് കോർഡിനേറ്റർ സുധ കെ.രാജൻ, പവർ ബ്രിഗേഡ് ജോയിന്റ് കോർഡിനേറ്റർ സി.കെ. നിത്യ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.എസ്.അമൃത,മനോജ് ജോൺ എന്നിവർ ആശംസകൾ നേർന്നു. വിദ്യാലയത്തിലെ പവർ ബ്രിഗേഡ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ലഹരിക്കെതിരെ നിരന്തരം ജാഗ്രത പുലർത്തുമെന്നും കൂട്ടുകാരിലേക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.

പവർ ബ്രിഗേഡ് ലീഡർ പാർവ്വതി സുനിൽ സ്വാഗതവും എൻ.എസ്.എസ് വൊണ്ടിയർ ലീഡർ തപൻ ദീപ് നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News

വാട്‌സ് ആപ്പ് കോളില്‍ ചേരാന്‍ ഇനി അക്കൗണ്ട് ആവശ്യമില്ല; ഗസ്റ്റ് കോളിംഗ് ഫീച്ചര്‍ എത്തിയിട്ടുണ്ട്

LATEST
News Image

പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?

LATEST
News Image

സർക്കാരിന്‍റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

LATEST
News Image

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി; ഹൂതി ആക്രമണം കാരണം

LATEST
News Image

'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

LATEST
News Image