ലോക ഭക്ഷ്യദിനം ആചരിച്ചു.

Advertisement
Featured Image

സുൽത്താൻ ബത്തേരി: അസംപ്ഷൻ എ.യു.പി. സ്കൂളിൽ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

‘ഭക്ഷ്യസുരക്ഷയും പോഷകാഹാരവും’ എന്ന വിഷയത്തിൽ ഡയറ്റിഷ്യൻ അയന സോണി ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും പോഷകസമൃദ്ധമായ ആഹാരത്തിന്റെയും പ്രാധാന്യം ക്ലാസിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപ്രദർശനം, പ്രസംഗമത്സരം, ഉപന്യാസരചന തുടങ്ങിയ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനും പരിപാടികൾ സഹായകമായി.

അധ്യാപകരായ ഷെറിൻ തോമസ്, ചരിസ്മ തോമസ്, സോണിയ പി. ദേവസ്യ, ജിന്റു ജെയിംസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement

Related News

വാട്‌സ് ആപ്പ് കോളില്‍ ചേരാന്‍ ഇനി അക്കൗണ്ട് ആവശ്യമില്ല; ഗസ്റ്റ് കോളിംഗ് ഫീച്ചര്‍ എത്തിയിട്ടുണ്ട്

LATEST
News Image

പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?

LATEST
News Image

സർക്കാരിന്‍റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

LATEST
News Image

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി; ഹൂതി ആക്രമണം കാരണം

LATEST
News Image

'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

LATEST
News Image